ജിദ്ദ: സൗദിയിലെ പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്തയുമായി മന്ത്രാലയം. പ്രവാസികളുടെ ശരാശരി വേതനം കൂടിയെന്ന് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു വര്‍ഷത്തിനിടെ നാലു ശതമാനം വര്‍ധന രേഖപ്പെടുത്തിയതായാണ് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യപാദത്തില്‍ 2553 റിയാലായിരുന്ന പ്രവാസികളുടെ ശരാശരി വേതനം, ഈ വര്‍ഷം 2642 റിയാലിലെത്തി. സൗദിയില്‍ സ്വകാര്യ മേഖലയില്‍ 77.1 ലക്ഷം പ്രവാസികളാണ് ജോലിചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ വിദേശികളുടെ ശരാശരി വേതനം 2553 റിയാലായിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ ഇത് 2642 റിയാലായി ഉയര്‍ന്നു. സ്വദേശികളുടെ ശരാശരി വേതനത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 5861 റിയാലായിരുന്നത് ഈ വര്‍ഷം ആദ്യ പാദത്തില്‍ 6028 റിയാലായാണ് ഉയര്‍ന്നത്. സ്വകാര്യ മേഖലയില്‍ വിദേശികളായ പുരുഷന്മാരുടെ ശരാശരി വേതനം 1939 റിയാലാണ്. എന്നാല്‍ വിദേശികളായ വനിതാ ജീവനക്കാരുടെ ശരാശരി വേതനം 3169 റിയലുമാണ്. സ്വകാര്യ മേഖലയിലെ വിദേശികളുടെ എണ്ണം 77.1 ലക്ഷമാണ്. എന്നാല്‍ സ്വദേശികളുടെ എണ്ണം 17.6 ലക്ഷമാണ്. സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചത് രാജ്യത്തെ സ്വദേശി ജീവനക്കാരുടെ എണ്ണം കൂടാന്‍ സഹായിച്ചു.
Post Your Comments