മെഹമൂദാബാദ് : മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതം നല്‍കാത്തതിനെ തുടര്‍ന്ന് കൗമാരക്കാരായ കമിതാക്കള്‍ ആത്മഹത്യ ചെയ്തു. മെഹമൂദാബാദിലെ സീതാപൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 19കാരനായ വീരേന്ദ്ര വര്‍മയും 18 കാരിയായ രഞ്ചനയുമാണ് ഗുല്റാം റെയില്‍വ ഗേറ്റിനു സമീപം ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്.
മെയ് 23നാണ് ഇരുവരും ആത്മഹത്യ ചെയ്യാനായി വീട് വിട്ടിറങ്ങിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു
Post Your Comments