
കൊച്ചി: യൂണിഫോമിന്‌റെ അളവെടുക്കാനെന്ന വ്യാജേന പത്തു വയസുകാരിയ്ക്ക് നേരെ തയ്യല്‍കാരന്‌റെ പീഡന ശ്രമം. സംഭവത്തില്‍ കൊച്ചി എളമക്കര സ്വദേശിയായ പ്രദീപിനെ(50) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച്ച രാവിലെയാണ് സംഭവം. കുട്ടിയ്ക്ക് സ്‌കൂളിലേക്ക് ആവശ്യമായ യൂണിഫോം തുന്നാന്‍ പ്രദീപിനെ ഏല്‍പിച്ചിരുന്നു. നേരത്തെ അതിനായി മാതാപിതാക്കളോടൊപ്പം എത്തി അളവ് എടുത്തിട്ടുണ്ടായിരുന്നു.
ഇതിനു ശേഷം ഞായറാഴ്ച്ച രാവിലെ കുട്ടിയെ ഒറ്റയ്ക്ക് കണ്ടപ്പോള്‍ അളവെടുക്കാനെന്ന വ്യാജേന കടയിലേക്ക് വിളിയ്ക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടയില്‍ കുട്ടി ഇറങ്ങി ഓടുകയും വീട്ടില്‍ വന്ന് മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തു. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു.
Post Your Comments