ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിക്ക് നേരെ സൈനികന്റെ പീഡനശ്രമം. രാജസ്ഥാനിലെ കോട്ടയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്കിടയില്‍ തുരന്തോ എക്സ്പ്രസ്സിൽ വെച്ചായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സൈനികൻ സുബൈദാര്‍ ദുരുദേശത്തോടെ പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു.
ALSO READ: ലോക്കല്‍ ട്രെയിനില്‍ യുവതിക്കുനേരെ പീഡനശ്രമം; സംഭവമിങ്ങനെ
ഇയാളിൽ നിന്ന് രക്ഷപ്പെടാനായി പെൺകുട്ടി ശൗച്യാലയത്തില്‍ കയറി ഒളിക്കുകയായിരുന്നു. ഒരു രാത്രി മുഴുവൻ പെൺകുട്ടി ശൗചാലയത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. അടുത്ത ദിവസം പുലര്‍ച്ചെയാണ് തീവണ്ടി ഡല്‍ഹിയില്‍ എത്തിയത്. തുടർന്ന് യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു.
Post Your Comments