ആഭരണങ്ങള്‍ സ്ത്രീ സൗന്ദര്യത്തിന് എന്നും മാറ്റ് കൂട്ടുന്ന ഒന്നാണ്. സ്ത്രീകളുടെ സൗന്ദര്യ സംരക്ഷണം മാത്രമല്ല ആരോഗ്യത്തിനും ആഭരണങ്ങള്‍ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. കാഴ്ച്ചയിലെ വൈവിധ്യം മാത്രമല്ല ധരിക്കുന്ന രീതി വരെ ഇത്തരം ആഭരണങ്ങളില്‍ സ്ത്രീ സൗന്ദര്യത്തെ മികവുറ്റതാക്കും
ഇത്തരത്തില്‍ ഒരു വിസ്മയകരമായ വാര്‍ത്തയാണ് അടുത്തിടെ പുറത്ത് വന്നത്. മൂക്കുത്തി ധരിച്ചാല്‍ പ്രസവ വേദന കുറയ്ക്കാം എന്നായിരുന്നു അത്. മൂക്കില്‍ ദ്വാരം ഇടുമ്പോള്‍ പെണ്‍ ശരീരത്തിന് വേദന സഹിക്കാനുള്ള കഴിവ് ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. ശാരീരീകമായി മാത്രമല്ല മാനസികമായി കരുത്ത് പകരുന്നതാണ് മൂക്കുത്തികള്‍.
ആയുര്‍വേദത്തില്‍ ഇത് കൃത്യമായി പറയുന്നുണ്ട്. സ്ത്രീകളുടെ ഇടത് മൂക്കും ഗര്‍ഭപാത്രവും തമ്മില്‍ ബന്ധമുണ്ടെന്നും ഇടതു ഭാഗത്ത് ദ്വാരമിടുന്നത് ഗര്‍ഭപാത്രത്തിന് കരുത്ത് പകരുമെന്നുമാണ് ആയുര്‍വേദത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് പ്രസവ വേദനയേയും കുറയ്ക്കുന്നത്. ഇന്ത്യന്‍ സംസ്കാരത്തില്‍ നിന്ന് ഉടലെടുത്തതാണ് മൂക്കുത്തി എന്ന ആഭരണം. വെള്ളിയില്‍ നിര്‍മ്മിച്ച മൂക്കുത്തിയാണ് മികച്ചതെന്നും വിദഗ്ധര്‍ പറയുന്നു.
Post Your Comments