തിരുവനന്തപുരം ; “ഏൽപ്പിച്ച ദൗത്യത്തിന് കോൺഗസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നന്ദി അറിയിച്ച്” മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. “ആന്ധ്രാപ്രദേശിന്റെ ചുമതലയോടെ എഐസിസി ജനറൽ സെക്രട്ടറിയായി തന്നെ നിയമിച്ച തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന്” ആദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
“ഏൽപ്പിച്ച ഉത്തരവാദിത്വത്തോട് നൂറുശതമാനം നീതി പുലർത്തും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് തലേന്നുള്ള നീക്കത്തിൽ അസ്വാഭാവികതയൊന്നും കാണുന്നില്ല. രാഹുൽ ഗാന്ധിയുടെ തീരുമാനത്തിൽ ആർക്കും അതൃപ്തിയില്ല. സംസ്ഥാന രാഷ്ട്രീയത്തിൽനിന്നും പൂർണമായും വിട്ടു നിൽക്കില്ലെന്നും പുതിയ നിയോഗം വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്നും” ഉമ്മൻ ചാണ്ടി പറഞ്ഞു.
Also read ; എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ചാണ്ടി
Post Your Comments