Latest NewsNewsGulfCrime

യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് മൊബൈല്‍ ടെക്‌നീഷ്യന്‌റെ ഭീഷണി: പിന്നീട് സംഭവിച്ചത്

നന്നാക്കാന്‍ നല്‍കിയ ഫോണിലെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് പറഞ്ഞ് ഉടമയായ സ്ത്രീയ്ക്കു നേരെ മൊബൈല്‍ ടെക്‌നീഷ്യന്‌റെ ഭീഷണി. ചോദിക്കുന്ന പണം തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നായിരുന്നു ഇയാള്‍ ഭീഷണിപ്പെടുത്തിയത്.

അബുദാബിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഒരു ലക്ഷം ദിര്‍ഹം തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്ത് വിടുമെന്നായിരുന്നു മൊബൈല്‍ ടെക്‌നീഷ്യന്‌റെ ഭീഷണി. യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് സിറിയന്‍ സ്വദേശിയായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഖാലിദിയ എന്ന സ്ഥലത്തായിരുന്നു ഇയാള്‍ ജോലി ചെയ്യുന്ന മൊബൈല്‍ കട. യുവതിയുടെ ബ്ലാക്ക്‌ബെറി ഫോണ്‍ ശരിയാക്കാന്‍ കൊടുത്തതിന് ശേഷമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇയാള്‍ സ്ഥിരമായി ഭീഷണിപ്പെടുത്തുന്ന എസ്എംഎസ് അയയ്ക്കാറുണ്ടായിരുന്നെന്നും യുവതി പറയുന്നു. ഇയാളെ കോടതി മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കും അതിനു ശേഷം നാടുകടത്താനും ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button