തിരുവനന്തപുരം: തപാല്‍ ജീവനക്കാരുടെ പണിമുടക്ക് ഒത്തുതീര്‍പ്പിലെത്തിക്കുന്നതിന് സംഘടനകളുമായി ചര്‍ച്ച നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മെയ് 22-ന് ആരംഭിച്ച പണിമുടക്ക് തപാല്‍ സര്‍വീസിനെ നിശ്ചലമാക്കിയിരിക്കുകയാണ്. സമരം കാരണം പോസ്റ്റല്‍ സേവിങ്‌സ് ബാങ്ക് ഇടപാടുകളും പൂര്‍ണമായി മുടങ്ങി. തൊഴില്‍ അപേക്ഷകള്‍, സ്‌കൂള്‍ – കോളേജ് അഡ്മിഷന്‍ അപേക്ഷകള്‍ തുടങ്ങി മിക്കവാറും ആവശ്യങ്ങള്‍ക്ക് ഇപ്പോഴും ജനങ്ങള്‍ പോസ്റ്റല്‍ സര്‍വീസിനെയാണ് ആശ്രയിക്കുന്നത്. സമരം തുടങ്ങിയത് മുതല്‍ പോസ്റ്റല്‍ വിതരണം സ്തംഭിച്ചിരിക്കുകയാണ്. ഡിജിറ്റല്‍ ഇന്ത്യ, റൂറല്‍ ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി തുടങ്ങിയ പ്രധാന പദ്ധതികളുടെ നടത്തിപ്പിനെയും സമരം ബാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also read ; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉമ്മന്‍ ചാണ്ടിയുടെ എട്ടു ചോദ്യങ്ങള്‍
Post Your Comments