ദുബായ് : മസാജ് ചെയ്യാനെത്തിയ യുവതികള്‍ വ്യവസായിയോട് കാട്ടിയത് ഞെട്ടിക്കുന്നത്. സ്മാര്‍ട്ട് ഫോണിലെ ഡേറ്റിങ് ആപ്പ് വഴിയാണ് വ്യവസായി മസാജ് സെന്ററിലെത്തിയത്. റഷ്യന്‍ സ്വദേശിയായ വ്യവസായി വാട്ട്സാപ്പിലുടെ ലഭിച്ച നമ്പറില്‍ വിളിച്ച് ദുബായിലെ ആഡംബര ഹോട്ടലില്‍ എത്തുകയായിരുന്നു.
ഇവിടെയെത്തി റൂമില്‍ വന്നപ്പോള്‍ ഒരു സ്ത്രീ വാതില്‍ തുറക്കുകയും അപ്പോള്‍ തന്നെ പിന്നില്‍ നിന്ന് വന്ന സ്ത്രീ വ്യവസായിയെ പുറകില്‍ നിന്ന് അടിച്ച് വീഴ്ത്തുകയുമായിരുന്നു. നൈജീരിയക്കാരായ 30 കാരികളാണ് കൃത്യത്തിന് പിന്നിലെന്നാണ് സംശയം. ഇവര്‍ ഇയാളെ ബന്ധിക്കുകയും ഒരു ലക്ഷം ദിര്‍ഹം ബലം പ്രയോഗിച്ച് തട്ടിയെടുക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
Post Your Comments