
കോട്ടയം: നവവരനെ വധുവിന്റെ സഹോദരന് തട്ടിക്കൊണ്ടു പോയി. കോട്ടയം മാന്നാനത്താണ് വീടാക്രമിച്ച് നവവരനെ തട്ടിക്കൊണ്ടു പോയത്. കുമാരനല്ലൂര്‍ സ്വദേശിയായ കെവിനെയാണ് തട്ടിക്കൊണ്ടു പോയത്. പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ സഹോദരന്റെ നേതൃത്വത്തില്‍ എത്തിയ ക്വട്ടേഷന്‍ സംഘം കെവിനെ തട്ടിക്കൊണ്ടു പോയതെന്ന് പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ സഹോദരന് തെന്മല ഭാഗത്തുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഗാന്ധിനഗര്‍ പോലീസ് വ്യക്തമാക്കി.
Post Your Comments