Kerala

എ.ടി.എം കാര്‍ഡ് ഒരുതവണ പോലും ഉപയോഗിച്ചിട്ടില്ല: നഷ്ടമായത് ഒന്നര ലക്ഷം രൂപ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ്. കവടിയാര്‍ സ്വദേശി ഡോ.വീണയുടെ അക്കൗണ്ടില്‍ നിന്നുമാണ് 30,000 രൂപ നഷ്ടമായത്. ആപ്പിള്‍ ഐ ട്യൂണ്‍സ്, ഗൂഗിള്‍ യങ് ജോയ് തുടങ്ങിയ സൈറ്റുകളില്‍ പണമിടപാട് നടത്തിയെന്ന സന്ദേശമാണ് ലഭിച്ചത്. എന്നാല്‍ ഈ സമയത്ത് ഓപ്പറേഷന്‍ തീയറ്ററിലായിരുന്നു ഡോ.വീണ.

തുടര്‍ന്ന് കാര്‍ഡ് ബ്ലോക്ക് ചെയ്യുകയും ബാങ്ക് അധികൃതര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കുകയും ചെയ്തു. പള്ളിച്ചല്‍ പാരൂര്‍ക്കുഴി ദീപു നിവാസില്‍ ശോഭന കുമാരിയുടെ എസ്ബിഐ ബലരാമപുരം അക്കൗണ്ടിലെ ശാഖയില്‍ നിന്നും പണം നഷ്ടമായിട്ടുണ്ട് . ഇരുവരുടെയും എസ്ബിഐ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്.

എ.ടി.എം കാര്‍ഡ് ഒരുതവണ പോലും ഉപയോഗിച്ചിട്ടില്ലാത്ത ബാലരാമപുരം സ്വദേശിനിയായ ശോഭനകുമാരിയെന്ന വീട്ടമ്മയ്ക്ക് സമാനമായ രീതിയില്‍ നഷ്ടമായത് 1,32,927 രൂപയാണ്. 19, 23 തീയതികള്‍ക്കിടെ 60 തവണയായാണ് പണം നഷ്ടമായത്. അടുത്തിടെ ബലരാമപുരം തെക്കേക്കുളം ലെയ്‌നില്‍ ബിസ്മി മന്‍സിലില്‍ അബ്ദുല്‍ സലാമിന്റെ ഐ.സി.ഐ.സി.ഐ കാട്ടാക്കട ശാഖയില്‍നിന്ന് ഏഴായിരത്തോളം രൂപ സമാനരീതിയില്‍ നഷ്ടപ്പെട്ടതായി പരാതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button