Kerala

ഫോണില്‍ യുവതികളുടെ നഗ്നചിത്രങ്ങൾ പകർത്തി ; ബസ് ജീവനക്കാരന്റെ ചതിയിൽപ്പെട്ടത് നിരവധി സ്ത്രീകൾ

കൊച്ചി : പ്രണയം നടിച്ചും വിവാഹ അഭ്യർത്ഥന നടത്തിയും നിരവധി സ്ത്രീകളെ പീഡിപ്പിച്ച പ്രതി പോലീസ് പിടിയിൽ. സ്വകാര്യ ബസ് ജീവനക്കാരനായ അരൂര്‍ അരമുറിപ്പറമ്പില്‍ താമസിക്കുന്ന ചേര്‍ത്തല എഴുപുന്ന സ്വദേശി വിജേഷ് (33) ആണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്.

ചെല്ലാനം-കലൂര്‍ പാതയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസിലെ ഡോര്‍ ചെക്കറായ ഇയാള്‍ ഈ ബസില്‍ സ്ഥിരമായി സഞ്ചരിക്കുന്ന യുവതിക്ക് വിവാഹ വാഗ്‌ദാനം നൽകിയിരുന്നു. തുടര്‍ന്ന് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇതിനിടെ മറ്റു സ്ത്രീകള്‍ക്കൊപ്പം വിജേഷ് നില്‍ക്കുന്ന ചിത്രങ്ങള്‍ ഇയാളുടെ ഫോണില്‍ കണ്ടപ്പോഴാണു യുവതി ചതി മനസിലാക്കിയത്.

തുടർന്ന് യുവതി ബന്ധം വേണ്ടെന്ന് വയ്ക്കാൻ തുടങ്ങിയതോടെ യുവതിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പലപ്പോഴായി പ്രതി 50,000 രൂപയോളം യുവതിയിൽ നിന്ന് തട്ടിയെടുത്തു. എയര്‍കണ്ടീഷണര്‍, ടെലിവിഷന്‍ തുടങ്ങിയ ഗൃഹോപകരണങ്ങളും യുവതിയെകൊണ്ടു വാങ്ങിപ്പിച്ചു. ഇതിനുശേഷവും തനിക്കൊപ്പം വരണമെന്നു വിജേഷ് നിരന്തരം നിര്‍ബന്ധിച്ചതോടെയാണു യുവതി പോലീസില്‍ പരാതിപ്പെട്ടത്.

പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിരവധി യുവതികളുടെയും സ്ത്രീകളുടെയും നഗ്‌നചിത്രങ്ങള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി വിജേഷിനെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button