ചെങ്ങന്നൂര്‍: കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണ്ണറാക്കിയത് ബിജെപി സംസ്ഥാന ഘടകത്തിന് കിട്ടിയ അംഗീകാരമാണെന്നും ഒരു നൂറ്റാണ്ട് കൂടി കഴിഞ്ഞാലും സിപിഎം നേതാക്കള്‍ക്ക് ഇത്തരമൊരു പദവി കിട്ടില്ലെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. രാജ്യം മുഴുവനും ജനങ്ങള്‍ പണിഷ് ചെയ്ത് കേരളത്തില്‍ മാത്രമായി ഒതുങ്ങിയ പാര്‍ട്ടിയാണ് കുമ്മനം രാജശേഖരന് ബിജെപി പണിഷ്മെന്റ് നല്‍കിയെന്ന് പറയുന്നത്. മെയ് 31 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ആർക്കാണ് പണിഷ്മെന്റ് കിട്ടിയതെന്ന് നമുക്ക് മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: പൊതുസ്ഥലത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കടുത്ത നടപടിയുമായി അധികൃതർ
സിപിഎമ്മിന്റെ പിണിയാളായി നടന്നയാളെ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കേണ്ടി വന്നതിന്റെ ജാള്യത മറയ്ക്കാനാണ് രമേശ് ചെന്നിത്തല പിച്ചും പേയും പറയുന്നത്. ബിജെപിയുടെ വോട്ടിനെപ്പറ്റി ആശങ്കപ്പെടാതെ സ്വന്തം വോട്ട് സിപിഎം സ്ഥാനാര്‍ത്ഥിക്ക് പോകുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ് ചെന്നിത്തല ചെയ്യേണ്ടതെന്നും എം.ടി രമേശ് പറയുകയുണ്ടായി.
Post Your Comments