Kerala

പൊതുസ്ഥലത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കടുത്ത നടപടിയുമായി അധികൃതർ

തിരുവനന്തപുരം: പൊതു സ്ഥലത്തു സ്ഥിരമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശം. സ്ഥിരമായി മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് ആദ്യം മുന്നറിയിപ്പു നൽകാനും വീണ്ടും ആവർത്തിക്കുകയാണെങ്കിൽ കടുത്ത നടപടിയെടുക്കാനുമാണ് നിർദേശം. ഐപിസി സെക്ഷൻ 269, 278, കേരള പോലീസ് ആക്ട്, 1994 ലെ കേരള മുൻസിപാലിറ്റി ആക്ട്, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവ പ്രകാരമായിരിക്കും നടപടി സ്വീകരിക്കുക.

Read Also: കാഴ്ചയില്‍ അതീവ സുന്ദരി; ജോലി ഒരു നാടിനെ തന്നെ കിടുകിട വിറപ്പിക്കുന്ന തെരുവുഗുണ്ട

സമിതികളുടെ സഹായത്തോടെ ബോധവത്കരണം നടത്താനും നിർദേശമുണ്ട്. കൂടാതെ മഴക്കാലത്തു പകർച്ച വ്യാധികൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്കും പൊലീസിന്റെ സഹകരണമുണ്ടാകും. പൊലീസ് ഓഫീസുകളും പരിസരങ്ങളും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും നടപടികൾ നടക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവിമാരും റേഞ്ച് ഐജിമാരും മേഖല എഡിജിപിമാരും ഇതിന്റെ മേൽനോട്ടം വഹിക്കണമെന്നും പോലീസ് മേധാവി നിർദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button