India

കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു

ശ്രീനഗര്‍: കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു. വടക്കന്‍ കശ്മീരിലെ തങ്ദാര്‍ സെക്ടറില്‍ തീവ്രാദികളുടെ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയാണ് സൈന്യം അഞ്ച് തീവ്രാദികളെ കൊല്ലപ്പെടുത്തിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് അതിര്‍ത്തിയില്‍ സൈനിക നടപടിയുണ്ടായത്. അതിര്‍ത്തി കടന്ന് രാജ്യത്ത് പ്രവേശിക്കാനുള്ള തീവ്രവാദികളുടെ നീക്കം തടയുകയായിരുന്നു.

കൂടുതല്‍ തീവ്രവാദികള്‍ സംഘത്തില്‍ ഉണ്ടായിരിക്കാമെന്ന് സൈന്യം സംശയിക്കുന്നു. മേഖലയില്‍ സൈനിക നടപടി തുടരുകയാണെന്ന് പ്രതിരോധ വക്താവ് കേണല്‍ രാജേഷ് കാലിയ പറഞ്ഞു. വരും നാളുകളില്‍ കൂടുതല്‍ നുഴഞ്ഞുകയറ്റത്തിനുള്ള സാധ്യത സൈന്യം തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റംസാന്‍ മാസം പ്രമാണിച്ച് കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ സൈനിക നടപടി നിര്‍ത്തിവച്ചതിനു ശേഷം പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന നിയന്ത്രണ രേഖയില്‍ നടക്കുന്ന ആദ്യ നുഴഞ്ഞുകയറ്റശ്രമമാണിത്. രണ്ട ദിവസം മുന്‍പ് നിയന്ത്രണ രേഖയില്‍ ഏതാനും തീവ്രവാദികളെ സൈനികര്‍ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button