Kerala

മോഹനന്‍ വൈദ്യരെ വിമര്‍ശിച്ച വനിതാ ഡോക്ടറെ ആക്രമിച്ച് സോഷ്യൽ മീഡിയ

തിരുവനന്തപുരം: നിപ്പ വൈറസ് പനിയെകുറിച്ച് തെറ്റായ സന്ദേശം പ്രചരിപ്പിക്കുകയും, ആരോഗ്യരംഗത്തെയും സർക്കാരിനെ പോലും വിമർശിക്കുകയും ചെയ്‌ത വൈദ്യര്‍ക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. പോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും, ശേഷം ഇയാൾ മാപ്പു പറയുകയും ചെയ്‌തിരുന്നു. മോഹനന്‍ വൈദ്യര്‍, ജേക്കബ് വടക്കുംചേരി എന്നിവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിരോധമാണ് നടന്നത്. നിപ്പാ വൈറസിനെയും പനിയെയും സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ പോസ്റ്റിട്ടവര്‍ക്കെതിരെ ആഞ്ഞടിച്ച ഡോ ഷിംനയ്ക്ക് ഭീഷണി മെസേജുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

മോഹനന്‍ വൈദ്യര്‍ക്കെതിരെ ഇനി പോസ്റ്റിട്ടാല്‍ കൊല്ലുമെന്നാണ് ഷിംന അസീസിന് മെസേജില്‍ ലഭിച്ചത്. ഭീഷണിക്കൊപ്പം തെറിയുമുണ്ട്. ഇതേക്കുറിച്ച് ഷിംന ഫേസ്ബുക്കില്‍ എഴുതിയിട്ടുമുണ്ട്. ഷിംനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ…

also read: VIDEO: നിപാ വൈറസ്: മോഹനന്‍ വൈദ്യര്‍ മാപ്പ് ചോദിച്ചു

ഇന്ന് രാവിലെ എനിക്ക് കിട്ടിയ മെസേജാണിത്. മോഹനന്‍ വൈദ്യര്‍ക്കെതിരെ പോസ്റ്റിട്ടാല്‍ എന്നെയങ്ങ് തീര്‍ത്ത് കളയുമെന്നൊക്കെ ധ്വനിപ്പിച്ച് കൊണ്ട് ഇന്‍ബോക്‌സില്‍ തെറി വിളിച്ചുള്ള ഭീഷണി ഒരു സ്ത്രീ എന്ന നിലയിലും, വ്യക്തി എന്ന നിലയിലും, ജനങ്ങളെ ആരോഗ്യപരമായി ബോധവല്‍ക്കരിക്കുന്നതില്‍ വ്യാപൃതയായ ഒരു ഡോക്ടര്‍ എന്ന നിലയിലും എനിക്ക് അപമാനകരമാണ്.

ഈ മെസേജില്‍ കാണുന്ന വ്യക്തിയെ നേരിട്ടറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കില്‍, ദയവായി ഇത് ആ വ്യക്തി തന്നെയാണോ അതോ മറ്റാരുടെയെങ്കിലും ഫോട്ടോ ദുരുപയോഗം ചെയ്ത ഫേക് പ്രൊഫൈലാണോ എന്ന് ഒന്നുറപ്പ് വരുത്തി തരണം. (പ്രൊഫൈല്‍ ലിങ്ക് ഇതാണ് : https://www.facebook.com/jaser.shah.5 ). ഈ സ്‌ക്രീന്‍ ഷോട്ടുകളുമായി ലോക്കല്‍ പോലീസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും ഇന്ന് തന്നെ പരാതിപ്പെടാനാണ് തീരുമാനം. പരാതി നല്‍കിയതിനു ശേഷം വിവരങ്ങള്‍ ഇവിടെ അപ്ഡേറ്റ് ചെയ്യാം.

തെറിവിളികളും ഭീഷണികളുമായി വരുന്ന എല്ലാവരോടും ഇത് തന്നെയായിരിക്കും സമീപനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button