Kerala

ചെങ്ങന്നൂരില്‍ ഇന്ന് കൊട്ടിക്കാലാശം; ഇനി വിധിയെഴുത്ത്

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ഇന്ന് കൊട്ടിക്കാലാശം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് കൊടിയിറക്കം. ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ആഴ്ചകളായി മണ്ഡലത്തില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ഇന്ന് വൈകിട്ടോടെ പ്രചാരണം അവസാനിപ്പിക്കും. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണം ഇന്നലെ വൈകിട്ടോടെ സമാപിച്ചിരുന്നു.

കുടുംബയോഗങ്ങള്‍ വഴിയും വീടുകയറിയും വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് അവസാന മണിക്കൂറുകളിലും സ്ഥാനാര്‍ഥികളും നേതാക്കളും പ്രവര്‍ത്തകരും. ഇന്നത്തെ കൊട്ടിക്കലാശം കൊഴിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശിക നേതാക്കളും. തെരഞ്ഞെടുപ്പിന്റെ ഭാഗമായി എല്ലാ പാര്‍ട്ടിയുടേയും മുതിര്‍ന്ന നേതാക്കള്‍ ചെങ്ങന്നൂരില്‍ താമസമാക്കിയിരുന്നു.

എന്നാല്‍ ഇന്ന് പ്രചാരണം അവസാനിക്കുന്നതോടെ നേതാക്കളെല്ലാം ചെങ്ങന്നൂരില്‍ നിന്നും മടങ്ങും. മെയ് 28നാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം മെയ് 31 അറിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button