International

ദമ്പതികളുടെ സ്വകാര്യസംഭാഷണം റെക്കോര്‍ഡ് ചെയ്ത് മറ്റൊരാള്‍ക്ക് അയച്ചു; ആമസോണ്‍ ഇക്കോ വിവാദത്തിൽ

ദമ്പതികളുടെ സ്വകാര്യസംഭാഷണം റെക്കോര്‍ഡ് ചെയ്ത് മറ്റൊരാള്‍ക്ക് അയച്ച സംഭവത്തിൽ ആമസോണ്‍ ഇക്കോ വിവാദത്തിൽ. വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനായി ഒരു ആമസോണ്‍ എക്കോ സ്പീക്കര്‍ ദമ്പതികൾ കിടപ്പുമുറിൽ വെച്ചിരുന്നു. ദമ്പതികളുടെ സംഭാഷണം റെക്കോർഡ് ചെയ്‌ത ആമസോണ്‍ ഇക്കോ ഭര്‍ത്താവിന്റെ തന്നെ സുഹൃത്തിന് അയച്ചു. സന്ദേശം കിട്ടിയതിന് പിന്നാലെ സുഹൃത്ത് വിവരം ദമ്പതികളെ അറിയിക്കുകയും, സ്പീക്കർ ഓഫ് ആക്കാന്‍ പറയുകയുമായിരുന്നു.

ALSO READ: ഓടുന്ന കാറില്‍ ദമ്പതികളുടെ വഴക്ക്, പിന്നീട് നടന്നത് വന്‍ ദുരന്തം

തുടര്‍ന്ന്​ ആമസോണുമായി ദമ്പതികൾ ബന്ധപ്പെട്ടപ്പോള്‍ സ്വകാര്യതക്ക്​ തങ്ങള്‍ ഏ​റെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഇപ്പോഴുണ്ടായിരിക്കുന്നത്​ അത്യപൂര്‍വമായ സംഭവമാണെന്നമുള്ള മറുപടിയാണ്​ ലഭിച്ചതെന്ന്​ ഇവര്‍ പറയുന്നു. ആമസോണ്‍ വിഷയത്തെ ലഘൂകരിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്​.

ആമസോണ്‍ ഇക്കോയില്‍ ശബ്​ദസന്ദേശം റെക്കോര്‍ഡ്​ ചെയ്​ത്​ അയക്കണമെങ്കില്‍ നിരവധി കമാന്‍ഡുകള്‍ നല്‍കണം. ടേണ്‍ ഇറ്റ്​ ഒാണ്‍, റെക്കോര്‍ഡ്​ എ വോയ്​സ്​ മെസേജ്​, സെന്‍ഡ്​ ഇറ്റ്​ ടു എ കോണ്‍ടാക്​ട്​ തുടങ്ങിയ വോയ്​സ്​ കമാന്‍ഡുകളൊന്നും നല്‍കാതെ ആമസോണ്‍ ഇക്കോ സന്ദേശമയക്കില്ല. ഇതൊന്നും നല്‍കാതെ തന്നെ എങ്ങനെ സന്ദേശം പോയി എന്ന കാര്യം അജ്ഞാതമാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button