കോട്ടയം: കേരളത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് കോട്ടയത്തും പകരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. കോട്ടയത്ത് നിപ്പാ പനി സംശയിച്ച് ഒരാളെക്കൂടി കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ കോട്ടയത്തും നിപ്പാ വൈറസുള്ളതായി ആളുകള്‍ സ്ഥിതീകരിച്ചു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന പരിശോധനാ ഫലം പറയുന്നത് കോട്ടയത്ത് നിപ്പാ വൈറസ് ബാധയില്ലെന്നാണ്.
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച മൂന്ന് രക്ത സാമ്പിളുകളില്‍ നിപ്പാ ബാധയില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചവരുടെ രക്തസാമ്പിളുകളായിരുന്നു പരിശോധനയ്ക്കായി അയച്ചിരുന്നത്. ജനങ്ങള്‍ക്കാശ്വാസമായി പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
നിപ്പാ വൈറസ് ബാധയുളളതായി സംശയിക്കുന്നവരെ നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനും കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ ആശുപത്രികളിലും അണുനശീകരണവും വ്യക്തിഗത സുരക്ഷ നടപടികളും ശക്തമാക്കിയതായും ഡിഎംഒ അറിയിച്ചു.
Post Your Comments