ഷാര്‍ജ: യന്ത്ര തകരാര്‍ മൂലം എയര്‍ ഇന്ത്യ വിമാനം വൈകിയത് 20 മണിക്കൂര്‍. ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യ ഏ.ഐ 998-ാം നമ്പര്‍ വിമാനമാണ് വൈകിയത്. വിയാഴാഴ്ച പുലര്‍ച്ചെ 1.10ന് പുറപ്പെടേണ്ട വിമാനത്തിന്റെ സാങ്കേതിക തകരാറുകള്‍ രാത്രി 9.30നാണ് പരിഹരിച്ചത്. 20 മണിക്കൂറാണ് വിമാനം വൈകിയത്.
also read:എയര്‍ ഇന്ത്യ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
വിമാനത്തില്‍ കയറാന്‍ മൂന്ന് മണിക്കൂര്‍ മുമ്പേ എത്തിയ യാത്രക്കാര്‍ ഒരു ദിവസം വിമാനത്താവളത്തിലും ഹോട്ടലിലുമായി കഴിയേണ്ടി വന്നു. എന്നാല്‍ പുറപ്പെടുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി റണ്‍വേയിലേക്ക് നീങ്ങിയ വിമാനത്തിന് പെട്ടെന്നാണ് കുലുക്കവും പതിവില്ലാത്ത ശബ്ദവും അനുഭവപ്പെട്ടതെന്ന് യാത്രക്കാര്‍ പറഞ്ഞു.
ഉടനെ തന്നെ വിമാനം പുറപ്പെടാന്‍ വൈകുമെന്ന സന്ദേശമാണ് ലഭിച്ചത്. യാത്രക്കാരെ തുടക്കത്തില്‍ വിമാനത്തില്‍ തന്നെ ഇരുത്തിയെങ്കിലും പിന്നീട് ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വിമാനം പുറപ്പെടുമെന്നാണ് അറിയിപ്പ് ലഭിച്ചത്. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രാത്രി വരെ നീളുകയായിരുന്നു.
Post Your Comments