കശ്മീര്‍: നിരപരാധികളെ ആക്രമിക്കുന്ന നടപടി പാക്കിസ്ഥാന് തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കാന്‍ സുരക്ഷ സേനയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം. പാക്കിസ്ഥാന്റെ ഈ നയം അംഗീകരിക്കാനാവില്ലെന്നും മന്ത്രാലയം വിലയിരുത്തി.
റമദാനോട് അനുബന്ധിച്ച് കശ്മീരില്‍ ഭീകരവിരുദ്ധ നീക്കങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. റമദാന് ശേഷം ഇത് തുടരും. പുണ്യമാസമായതിനാല്‍ റമദാനില്‍ കശ്മീരില്‍ സൈനികനീക്കങ്ങള്‍ നടത്തരുതെന്ന് ആഭ്യന്തരമന്ത്രാലയം സുരക്ഷാ സേനയ്ക്ക് മുന്‍പ് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ ആക്രമണമുണ്ടായാല്‍ നിരപരാധികളുടെ ജീവന് രക്ഷിക്കാന്‍ ശക്തമായി തിരിച്ചടിക്കണമെന്നും മന്ത്രാലയം സുരക്ഷാ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments