കോഴിക്കോട്: കോഴിക്കോട്ടും മലപ്പുറത്തും മരണം വിതച്ച നിപ്പാ വൈറസെത്തിയത് മലേഷ്യയിൽ നിന്നാണെന്ന് സൂചന. ആദ്യം രോഗം ബാധിച്ച് മരിച്ച പേരാമ്പ്ര ചങ്ങരോത്ത് വളച്ചുകെട്ടിയില്‍ സാബിത്ത് മലേഷ്യയിൽ നിന്നെത്തിയപ്പോൾ തന്നെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നെന്നാണ് റിപ്പോർട്ട്. സാബിത്തിന്റെ പരിസരവാസികൾ തന്നെയാണ് ഇക്കാര്യം അധികൃതരെ അറിയിച്ചിരിക്കുന്നത്. സാബിത്തിന്റെ കുടുംബവുമായി നാട്ടുകാര്‍ക്ക് അധികം ബന്ധമില്ലാത്തതിനാല്‍ യുവാവ് വിദേശത്തായിരുന്നു എന്നുമാത്രമാണ് നേരത്തെ പരിസരവാസികള്‍ക്ക് അറിയാമായിരുന്നത്. എന്നാൽ ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
Read Also: ഈ രീതിയില്‍ കുട്ടികളെ ഉയര്‍ത്തിയാല്‍ അപകടം
മലേഷ്യയിലായിരുന്ന സാബിത്തിന് അവിടെ വെച്ചുതന്നെ പനിയും ശക്തമായ വയറ് വേദനയും അനുഭവപ്പെട്ടിരുന്നു. ചികിത്സ തേടിയെങ്കിലും താത്കാലിക മരുന്ന് നല്‍കിയശേഷം എത്രയും വേഗം നാട്ടിലേക്ക് പോകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. തുടർന്ന് നാട്ടിലെത്തിയ സാബിത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിയില്‍ ചികിത്സ തേടി. രോഗം ഗുരുതരമായെന്ന് കണ്ടപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുറച്ച് ദിവസങ്ങൾക്ക് ശേഷം സാബിത്തിന്റെ സഹോദരൻ സ്വാലിഹിലിലും രോഗലക്ഷണങ്ങൾ കണ്ടു. സ്വാലിഹിന്റെ രക്തപരിശോധനയിലാണ് നിപ വൈറസിന്റെ സാനിധ്യം കണ്ടെത്തിയത്.
അപ്പോഴേക്കും സ്വാലിഹിന്റെ അച്ഛന് മൂസയ്ക്കും മൂസയുടെ മൂത്ത സഹോദരന് മൊയ്തീന് ഹാജിയുടെ ഭാര്യ മറിയത്തിനും രോഗം ബാധിച്ചു. മൂവരും പിന്നീട് മരണത്തിന് കീഴടങ്ങി. മെഡിക്കല്‍കോളജില്‍ സാബിത്ത് ചികിത്സയിലുണ്ടായിരുന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന ആളാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച നഴ്സിംഗ് വിദ്യാര്‍ഥിനി. രോഗം ബാധിച്ചവരില്‍ ശേഷിക്കുന്നവരെല്ലാം പേരാമ്പ്ര താലൂക്ക് ആശുപത്രി, സഹകരണ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍കോളേജ് എന്നിവിടങ്ങളില്‍ വച്ച് ഇവരുമായി ബന്ധപ്പെട്ടവരാണ്. അതേസമയം ഇന്ന് രക്തസാമ്പിളുകളുടെ ഫലം പുറത്തുവന്നാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ.
Post Your Comments