മുംബൈ•മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ ബി.ജെ.പിയും ശിവസേനയും രണ്ട് സീറ്റുകള്‍ വീതം നേടി. അമരാവതിയില്‍ മഹാരാഷ്ട്ര മന്ത്രിയും ബി.ജെ.പി നേതാവുമായ പ്രവീണ്‍ പോട്ടെ സീറ്റ് നിലനിര്‍ത്തി. 6 സീറ്റുകളിലേക്ക് തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വ്യാഴാഴ്ചയാണ് പുറത്ത് വന്നത്.
ഭരണകക്ഷിയായ ബി.ജെ.പിയും ശിവസേനയും സഖ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പ്രതിപക്ഷമായ കോണ്‍ഗ്രസും എന്‍.സി.പിയും ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
അമരാവതിയ്ക്ക് പുറമേ വര്‍ദ-ചന്ദ്രാപൂര്‍-ഗാഡ്ചിരോലി സീറ്റിലും ബി.ജെ.പി വിജയിച്ചു.
നാഷിക്കിലും പര്‍ഭാനി-ഹിംഗോളിലും ശിവസേന വിജയിച്ചു. ശിവസേന മത്സരിച്ച മൂന്നില്‍ രണ്ട് സീറ്റിലും വിജയിച്ചു.
റായിഗഡ്-രത്നഗിരി-സിന്ധുദുര്‍ഗ് സീറ്റില്‍ മാത്രമാണ് എന്‍.സി.പിയ്ക്ക് വിജയിക്കാനായത്.
കോണ്‍ഗ്രസ് വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചത്. മത്സരിച്ച മൂന്ന് സീറ്റുകളിലും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു.
കോടതി ഉത്തരവിനെത്തുടര്‍ന്ന് ഒരു സീറ്റിലെ വോട്ടെണ്ണല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റി വച്ചിരിക്കുകയാണ്.
Post Your Comments