Kerala

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം: ഇന്ന് മുതല്‍ കേരളത്തില്‍ കാറ്റും മഴയും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (എടവപ്പാതി) കേരളത്തിലെത്തുമെന്നാണ് പ്രവചനം. ഇത് ശരിയായാല്‍ ഇനിയങ്ങോട്ട് മഴക്കാലമാണ്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ വെള്ളിയാഴ്ച വൈകുന്നേരം വീണ്ടും മുന്നറിയിപ്പ് നൽകും. മഴ 29വരെ തുടരുമെന്നാണ് കരുതുന്നത്.

also read: കേരളത്തിൽ കനത്ത ഇടിമിന്നലും മഴയും തുടരുമെന്ന് മുന്നറിയിപ്പ്

കാറ്റിന്റെ വേഗം മണിക്കൂറില്‍ 35-45 കിലോമീറ്ററായിരിക്കും. കന്യാകുമാരിയുടെ തെക്കുഭാഗത്തും ശ്രീലങ്കാ തീരത്തിനടുത്തും രണ്ട് അന്തരീക്ഷച്ചുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. അന്തരീക്ഷത്തിന്റെ ഉയര്‍ന്നതലത്തില്‍ കാറ്റ് കേന്ദ്രീകരിക്കുന്നതാണ് അന്തരീക്ഷച്ചുഴി. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം 23-ന് അന്തമാന്‍ ദ്വീപസമൂഹത്തില്‍ എത്തുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നത്. തുടര്‍ന്ന് 29-ന് കേരളത്തില്‍ എത്തുമെന്നും. എന്നാല്‍, അന്തമാനില്‍ കാലവര്‍ഷത്തിന്റെ വരവ് വൈകിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button