ബംഗളൂരു: നേരത്തെ ബിജെപിയുമായി സഖ്യം രൂപീകരിച്ചത് ഒരു കറുത്ത അദ്ധ്യായമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. നിയമസഭയിൽ വിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. തന്റെ തീരുമാനം പിതാവിനെ ഏറെ വേദപ്പിച്ചിരുന്നതിനാൽ ഞാനിപ്പോൾ പിതാവിനോട് മാപ്പ് പറയുന്നു. അച്ഛൻ ദേവഗൗഡയെ പോലെ മതേതരവാദിയായി ജീവിക്കാനാണ് ആഗ്രഹമെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം കൊണ്ടാണ് കോണ്ഗ്രസ്-ജെഡിഎസ് സഖ്യം രൂപീകരിച്ചതെന്നും കുമാരസ്വാമി സഭയിൽ പറഞ്ഞു.
Also read ; ഭൂരിപക്ഷം തെളിയിച്ച് കുമാരസ്വാമി
Post Your Comments