Kerala

നിപ്പാ വൈറസിന്റെ ഉറവിടം വവ്വാലുകള്‍ ? ഫലം ഇന്നറിയാം

കോഴിക്കോട്: കേരളത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസിന്റെ ഉറവിടം വവ്വാലുകളാണോ എന്ന് ഇന്നറിയാം. നിപ്പാ വൈറസ് കേരളത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോടാണ്. കോഴിക്കോട്ടെ പന്തിരിക്കരയില്‍ നിന്നും ശേഖരിച്ച വവ്വാലുകളുടേയും മൃഗങ്ങളുടേയും രക്തസാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും.

നിപ്പാ വൈറസ് ബാധിച്ച് നാല് പേര്‍ മരിച്ച കുടുംബത്തിന്റെ പുരയിടത്തിലെ കിണറ്റില്‍ നിന്നും പിടികൂടിയ വവ്വാലുകളുടെ രക്തവും സ്രവവുമാണ് രണ്ട് ദിവസം മുമ്പ് ഭോപ്പാലിലെ പ്രത്യേക ലാബിലേക്ക് അയച്ചത്. ഇതിനു പുറമേ സമീപ പ്രദേശങ്ങളിലെ പശുക്കളുടേയും പന്നികളുടേയും രക്തസാമ്പിളുകളും പരിശോധനക്കായി അയച്ചിരുന്നു.

ഇന്ന് വൈകിട്ടോടെ പരിശോധന ഫലം ലഭിക്കുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇത് ലഭിക്കുന്നതോടെ നിപ്പാ വൈറസിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത ലഭിക്കും. അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്താനായി ഉച്ചക്ക് ശേഷം കളക്ട്രേറ്റില്‍ മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button