Kerala

രാജ്യത്തിന്‍റെ വികസനത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി വ്യത്യസ്ത കേന്ദ്രപദ്ധതികള്‍ കൊണ്ട് വരുന്നത്: വെങ്കയ്യ നായിഡു

അഗര്‍ത്തല : ചരക്കു സേവന നികുതിയും (ജി.എസ്.ടി) നോട്ട്നിരോധനവും രാജ്യത്ത് അഴിമതിയില്ലാതാക്കാനുള്ള ചുവട് വെപ്പുകളായിരിന്നുവെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ഏപ്രില്‍ മാസത്തില്‍ വരുമാനം 1.4 ലക്ഷം കോടി കടന്നത് പുതിയ നികുതി വ്യവസ്ഥയിലേക്കുള്ള പ്രതീക്ഷ‍യാണെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി.

മികച്ച ബന്ധത്തിന് വഴിവെച്ച വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അടിസ്ഥാന വികസനങ്ങളിലും വാണിജ്യ മേഖലയില്‍ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധത്തിലുമുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ പങ്കിനെകുറിച്ച്‌ ഉപരാഷ്ട്രപതി പ്രസംഗത്തില്‍ ഊന്നി പറഞ്ഞു.

രാജ്യത്തിന്‍റെ വികസനത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി വ്യത്യസ്ത കേന്ദ്രപദ്ധതികള്‍ കൊണ്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ത്രിപുര സര്‍വകലാശാലയുടെ 11മത് ബിരുദധാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button