Latest News

നാളെ ബ​ന്ദ് ​

ചെ​ന്നൈ: തൂ​ത്തു​ക്കു​ടി​യിലെ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ നാളെ ബന്ദിന് (വെള്ളിഴായ്ച്ച) ആ​ഹ്വാ​നം ചെ​യ്തതു. ഡി​എം​കെ, കോ​ണ്‍​ഗ്ര​സ്, സി​പി​ഐ, സി​പി​എം, ഇ​ന്ത്യ​ൻ യു​ണി​യ​ൻ മു​സ്ലിം ലീ​ഗ് തു​ട​ങ്ങി​യ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളാ​ണ് ബ​ന്ദ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ബന്ദ്. സ്റ്റെ​ർ​ലൈ​റ്റ് ഫാ​ക്ട​റി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെയുണ്ടായ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ 13 പേ​രാണ് കൊല്ലപ്പെട്ടത്.

മോ​ദി സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ എന്ന ആരോപണവുമായി ഡി​എം​കെ നേ​താ​വ് ക​നി​മൊ​ഴി രംഗത്തെത്തിയിരുന്നു. സ്റ്റെ​ർ​ലൈ​റ്റ് ഫാ​ക്ട​റി​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ​യും പി​ന്തു​ണ​യു​ണ്ടെ​ന്നും അ​തു​കൊ​ണ്ടാ​ണ് അ​വ​ർ ത​ഴ​ച്ചുവ​ള​ർ​ന്ന​തെ​ന്നും ക​നി​മൊ​ഴി ആരോപിച്ചു. അതേസമയം ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി രാ​ജി​വ​യ്ക്ക​ണ​മെന്ന ആവശ്യവുമായി ഡിഎംകെ രംഗത്തെത്തിയിരുന്നു.

Also read ; തൂത്തുക്കുടി വെടിവെയ്പിനു പിന്നില്‍ ഗൂഡാലോചനയോ ? സംഭവത്തിന്‌റെ പിന്നാമ്പുറങ്ങളിലേക്ക് ഒരെത്തിനോട്ടം

shortlink

Related Articles

Post Your Comments

Related Articles


Back to top button