മറയൂര്‍: ഏകമകന്‍ വാഹനാപകടത്തില്‍ മരിച്ചതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനോടുക്കി.ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചുമണിയോടെ നാദംപാളയം ജങ്‌ഷനിലുണ്ടായ അപകടത്തില്‍ പരുക്കേറ്റാണ് നിഷാന്തും സുഹൃത്ത് പൂളാംപെട്ടി സ്വദേശി കൃപാകരനും മരിച്ചത്. ഏകമകനായ നിഷാന്തിന്റെ മരണം മാതാപിതാക്കളായ ശക്‌തിവേല്‍ (49), ഭാര്യ സുധ (45)ക്കും താങ്ങാവുന്നതിനും അപ്പുറമായിരുന്നു.
കോയമ്പത്തൂരിൽ പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കി മടങ്ങുന്നതിനിടെയാണ് നിഷാന്തും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഓട്ടോയിലും ഡിവൈഡറിലും ഇടിച്ചു മറിഞ്ഞത്. മരണവിവരം അറിഞ്ഞ ശക്‌തിവേല്‍ ഭാര്യ സുധയുമായി മകന്റെയും സുഹൃത്തിന്റെയും മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനായി സൂക്ഷിച്ചിരുന്ന വിനാശി ഗവ. ആശുപത്രിയിലെത്തി അന്ത്യചുംബനം നല്‍കി
also read:ഭാര്യയെ വെടിവെച്ച ശേഷം ബിഎസ്എഫ് ജവാൻ ജീവനൊടുക്കി
രാത്രി 10 മണിയോടെ കാറില്‍ കയറിയിരുന്ന ഇരുവരും ഏറെസമയം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ ഇരുവരെയും അബോധാവസ്‌ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു തിരുപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. തെങ്ങിന് ഉപയോഗിക്കുന്ന കീടനാശിനി തേനില്‍ കലര്‍ത്തി വെള്ളരിക്കയില്‍ പുരട്ടിയാണ് കഴിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Post Your Comments