തിരുവനന്തപുരം•എസ്.ബി.ഐയില്‍ സ്വന്തം അക്കൗണ്ടില്‍ പണം നിക്ഷേപിച്ചാലും പിഴ. സേവിങ്ങ്സ് ബാങ്ക് അക്കൗണ്ടില്‍ മാസത്തില്‍ മൂന്ന് തവണയില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാലാണ് പിഴ ഈടാക്കുന്നത്. എസ്.ബി.ഐയുടെ കൊള്ളയ്ക്ക് ഇരയായ ഒരു ഉപഭോക്താവ് എസ്.ബി.ഐ കസ്റ്റമര്‍ കെയറുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.
തന്റെ അക്കൗണ്ടില്‍ നിന്ന് 59 രൂപ നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാനാണ് യുവാവ് കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുന്നത്. സംഭാഷണത്തിനൊടുവിലാണ് മാസത്തില്‍ മൂന്ന് തവണയില്‍ കൂടുതല്‍ നിക്ഷേപിച്ചാല്‍ പിഴ ഈടാക്കും എന്ന് കസ്റ്റമര്‍ കെയറിലെ യുവതി പറയുന്നത്. നഷ്ടപ്പെട്ട 59 രൂപയില്‍ 50 രൂപ പിഴ തുകയും ബാക്കി 9 രൂപ ജിഎസ്ടിയുമാണെന്നാണ് യുവതി പറയുന്നത്.
ബാങ്കിന്റെ നടപടിയില്‍ ക്ഷുഭിതനായ യുവാവ് തന്റെ രണ്ട് എസ്.ബി.ഐ അക്കൗണ്ടുകളും ക്ലോസ് ചെയ്യുമെന്നും സുഹൃത്തുക്കളോട് പറഞ്ഞ് അവരെക്കൊണ്ടും അക്കൗണ്ട് ക്ലോസ് ചെയ്യിക്കുമെന്നും പറയുന്നുണ്ട്. ഇതിലും ഭേദം കമ്പിപ്പാരയുമായി മോഷ്ടിക്കാന്‍ ഇറങ്ങുന്നതാണെന്ന് പറഞ്ഞാണ് യുവാവ് സംഭാഷണം അവസാനിപ്പിക്കുന്നത്.
ഓഡിയോ കേള്‍ക്കാം
Post Your Comments