തൃശൂര്‍: ചാലക്കുടിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയായ സൗമ്യയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ലൈജോ സൗമ്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ലൈജോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് എട്ടു വയസുള്ള ഒരു മകനുണ്ട്.
also read: കുടുംബകോടതിയില്‍ എത്തിയ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
ഇരുവരും ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ലൈജോ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. കൊരട്ടിയിലെ ഒരു സ്ഥാപനത്തില്‍ ജോലിക്ക് കയറി.
ഇന്നലെ രാവിലെ അച്ഛനെയും അമ്മയെയും കാണാതായതോടെ മകന് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് കയറുകയുമായിരുന്നു. റൂമിനുള്ളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയിലായിരുന്നു സൗമ്യ. കൈയിലെ ഞരമ്പ് മുറിച്ചു അബോധാവസ്ഥയിലായിരുന്നു ലൈജോ. പോലീസ് ലൈജോയെ ആശുപത്രിയില്‍ എത്തിച്ചു .
സൗമ്യയെ താന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ലൈജോ പോലീസിനോട് സമ്മതിച്ചതായാണ് വിവരം. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Post Your Comments