Latest NewsNewsIndia

കുടുംബകോടതിയില്‍ എത്തിയ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

സമ്പൽപൂർ: കുടുംബവഴക്ക് തീർക്കാൻ കോടതിയിൽ എത്തിയ ഭാര്യയെ ഭർത്താവ് കോടതിമുറിയില്‍ കയറി വടിവാള്‍ കൊണ്ട് വെട്ടിക്കൊന്നു. ഒഡീഷയിലെ സമ്പൽപൂരിലാണ് സംഭവം. കൃത്യം തടയാൻ ശ്രമിച്ച കുഞ്ഞിനേയും ഭാര്യാമാതാവിനേയും പ്രതി വെട്ടി പരിക്കേൽപ്പിച്ചു. സമ്പൽപൂർ സ്വദേശിനി സംഗീത ചൗധരി(18) യാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭർത്താവ് രമേശ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്‌തു.

ALSO READ: താൻ മരിക്കാൻ പോകുകയാണ്: ഭാര്യയെ വിളിച്ചറിയച്ചശേഷം ജീവനക്കാരന്‍ ഓഫീസില്‍ തൂങ്ങിമരിച്ചു

സംഗീതയും ഓട്ടോ ഡ്രൈവറായ രമേശും പ്രണയിച്ച്‌ വിവാഹം കഴിച്ചവരാണ്. കഴിഞ്ഞവര്‍ഷമാണ് സംഗീത രമേശിനൊപ്പം ഒളിച്ചോടിയത്. എന്നാല്‍ ഭര്‍തൃവീട്ടുകാരുമായി ഒത്തുപോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് നാലുമാസത്തിനുള്ളില്‍ തന്നെ യുവതി സ്വന്തം വീട്ടിൽ തിരിച്ചെത്തി. ഇതിനിടെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബിഹാര്‍ സ്വദേശിയുമായി സംഗീതയുടെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ഇതറിഞ്ഞ രമേശ് സംഗീത തന്റെ ഭാര്യയാണെന്നും ഒരുമിച്ച്‌ താമസിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് കുടുംബകോടതിയെ സമീപിക്കുകയായിരുന്നു.

ഭാര്യയെ വെട്ടാന്‍ മുന്‍കൂട്ടി തയ്യാറായാണ് രമേശ് കോടതി പരിസരത്ത് എത്തിയത്. കോടതി പരിസരത്ത് വച്ചുതന്നെ സംഗീതയേയും മാതാപിതാക്കളെയും ആക്രമിച്ചു. വെട്ടുകൊണ്ട സംഗീത പ്രാണരക്ഷാര്‍ത്ഥം കോടതിമുറിക്കുള്ളിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ രമേശ് സംഗീതയെ കുത്തിവീഴ്ത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button