വിവാഹശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ നവവരന് ദാരുണാന്ത്യം . വാഹനം അപകടത്തില്‍ പെട്ടു നവവരനും ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തുമാണ് മരിച്ചത്. ന്യൂയോര്‍ക്കില്‍ പോലീസ് ഓഫീസറായ മൈക്കിള്‍ കൊളഞ്ചലൊ(31) ജോണ്‍ എം മാര്‍ട്ടിനസ് (39) എന്നിവരാണ് ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തില്‍ മരിച്ചത്.
മാര്‍ട്ടിനസ് ഓടിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ട്ടപ്പെട്ട് റോഡില്‍ നിന്നു തെന്നിമാറി സമീപത്തുള്ള മരത്തില്‍ ഇടിച്ചു കീഴ്മേല്‍ മറിയുകയായിരുന്നു.
അമിതവേഗതയായിരിക്കാം അപകട കാരണമെന്നുമാണു പോലീസിന്റ ആദ്യ നിഗമനം. വാഹനത്തില്‍ ഉണ്ടായിരുന്ന കോഡി(28 )യെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ സീറ്റു ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ മരണത്തില്‍ നിന്നു രക്ഷപെടുകയായിരുന്നു എന്നും റിപ്പോര്‍ട്ട് ഉണ്ട്.
ഇരുവരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. അപകടസമയത്ത് ഇവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലായിരുന്നു. വിവാഹ പാര്‍ട്ടിക്കു ശേഷമായിരുന്നു ഇവര്‍ കാറില്‍ യാത്ര ചെയ്തത്. അപകടം നടന്ന ദിവസം രാവിലെയായിരുന്നു മൈക്കിളിന്റെ വിവാഹം നടന്നത്. കോസ്റ്റാറിക്കയില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ പോകാനൊരുങ്ങവെയാണു മൈക്കിള്‍ മരണത്തിനു കീഴടങ്ങിയത്. പത്തും എട്ടും വയസുള്ള രണ്ടു കുട്ടികളുടെ പിതാവാണു മരിച്ച മാര്ട്ടിനഡ്.
Post Your Comments