ചെങ്ങന്നൂർ :ചെങ്ങന്നൂരിലെ പ്രധാന മത്സരം ബിജെപിയുമായാണെന്ന് പരോക്ഷമായി സൂചിപ്പിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്. ബി.ജെ.പി ശക്തമായ പ്രചാരണമാണ് കാഴ്ച വയ്ക്കുന്നത്. മണ്ഡലത്തില്‍ ഒരു പക്ഷേ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സജിയുടെ നിലപാടിനെ സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന് തള്ളി. ബി.ജെ.പി താഴേക്കെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
അതെ സമയം നേതാക്കളുടെ പ്രചാരണം നടക്കുകയാണ്. കോണ്‍ഗ്രസ് പ്രചരണത്തില്‍ ഏറെ മുന്നിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി പിണറായി വിജയന് പ്രചാരണങ്ങള്‍ക്കായി മണ്ഡലത്തിലെത്തി. ബി.ജെ.പി പ്രചാരണത്തിനായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവും ചെങ്ങന്നൂരിലെത്തുന്നുണ്ട്. യു.ഡി.എഫിനായി കെ.എം മാണിയും പ്രചാരണത്തിനിറങ്ങും.
Post Your Comments