കൊച്ചി: മലയാളികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് നിപ്പ വൈറസിന്റെ വ്യാപനം. 12 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. വൈറസിനെതിരെ മലയാളി ഡോക്ടര്‍ മരുന്ന് കണ്ടുപിടിച്ചു വെന്നും ആരോഗ്യ വകുപ്പിലെ ആരെങ്കിലും താനുമായി ബന്ധപ്പെടണം എന്നും ഷമീര്‍ ഖാദര്‍ എന്ന ഡോക്ടറിന്റെ പേരില്‍ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഡോക്ടര്‍ പറഞ്ഞത് എന്താണെന്ന് മനസിലാക്കാതെയായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണം.
അമേരിക്കയിലെ മൗണ്ട് സിനായ് ഇസാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ജിനോമിക്സ് ആന്‍ഡ് മള്‍ട്ടി സ്‌കെയില്‍ ബയോളജി വിഭാഗത്തില്‍ ജോലി ചെയ്യുന്ന തൃശൂര്‍ ചാവക്കാട് സ്വദേശിയായ ഡോ ഷമീര്‍ ഖാദറിന്റെ പേരിലായിരുന്നു പ്രചരണം. ഫേസ്ബുക്ക് പോസ്റ്റും ഫോട്ടോയും സഹിതമായിരുന്നു വാര്‍ത്ത പ്രചരിച്ചത്.
also read: ആശങ്ക ഒഴിയുന്നില്ല, മറ്റൊരു ജില്ലയിലും നിപ്പ വൈറസ് സ്ഥിരീകരണം
ഡോക്ടര്‍ പറഞ്ഞത് എന്തെന്ന് മനസിലാക്കാതെയായിരുന്നു പലരും നിപ്പ വൈറസിന് മരുന്ന് കണ്ടുപിടിച്ച മലയാളി ഡോക്ടര്‍ എന്ന പേരില്‍ സന്ദേശം ഷെയര്‍ ചെയ്തത്. ഇതോടെ കാര്യം വിശദീകരിച്ച് വീണ്ടും ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുകയാണ് അദ്ദേഹം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
പ്രിയരേ,
ഞാന്‍ ഡോ. ഷമീര്‍ ഖാദര്‍, അമേരിക്കയിലെ ന്യൂ യോര്കില്‍ ശാസ്ത്രജ്ഞന്‍ ആണ്. ബിയോഇന്‍ഫോര്മാറ്റിക്‌സ്, പ്രെസിഷന്‍ മെഡിസിന്‍, ജീനോമിക് മെഡിസിന്‍, തുടിങ്ങിയ മേഖലയിലാണ് എന്റെ റിസര്‍ച്ച്.
ഡ്രഗ് റെപ്പോസിഷനിംഗ് എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിപാ വൈറസിനെതിരെ മരുന്ന് കണ്ടു പിടിക്കാനുള്ള ത്രീവ്ര ശ്രമത്തിലാണ്. ഞങ്ങള്‍ ഇത് വരെ മരുന്ന് നിപാ വൈറസിനെതിരെ വാക്സിനോ, മരുന്നോ കണ്ടുപിടിച്ചിട്ടില്ല, എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ ഏതെങ്കിലും മരുന്നിനു കഴിയുമോ എന്ന് ഗവേഷണം നടത്തുന്നുണ്ട്. ഇതേക്കുറിച്ചു സംസാരിക്കാനായി പേരാമ്ബ്ര അടുത്ത് ഉള്ള ഡോക്ടര്‌സിനെ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നു. വിവിധ ഹോസ്പിറ്റലുകളെയും, ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റിനെയും കോണ്ടച്റ്റ് ചെയ്തു. ഇതിന്റെ ഭാഗമായി ഞാന്‍ പോസ്റ്റ് ചെയ്ത ഒരു ഫേസ്ബുക് മെസ്സേജ്, ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തെറ്റായ രീതിയില്‍ പ്രചരിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങള്‍ ദയവായി ഒഴിവാക്കുക.
Post Your Comments