Latest NewsKerala

ധ്യാനകേന്ദ്രത്തില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം: ഹൈക്കോടതി കമ്മീഷനെ നിയോഗിച്ചു

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോയമ്പത്തൂര്‍ മധുക്കരയിലെ ഉണ്ണീശോ ഭവന്‍ ധ്യാനകേന്ദ്രത്തിനെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഹൈകോടതി. അന്വേഷണത്തിനായി കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനികളെ കോയമ്പത്തൂരിലെ ധ്യാനകേന്ദ്രത്തില്‍ പാര്‍പ്പിച്ച്‌ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. പ്രതിസ്ഥാനത്തുള്ള കോയമ്ബത്തൂര്‍ മധൂക്കര ഉണ്ണിശോ ഭവന്റെ പ്രവര്‍ത്തനത്തെ പറ്റി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു.

അഡ്വക്കേറ്റ് ലിജി വടക്കേടത്ത് ആണ് അഡ്വക്കേറ്റ് കമ്മീഷന്‍. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്കണം എന്ന് ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കി.ധ്യാനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ദുരൂഹമാണെന്ന് കാണിച്ച്‌ പോലിസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.ഉണ്ണീശോ ഭവനില്‍ മതപരമായ അടിമത്തമാണെന്നും പഠനം നിര്‍ത്തിയ ഒട്ടനവധി കുട്ടികള്‍ അവിടെ ഉണ്ടെന്നും പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് പറയുന്നുണ്ട്. പരാതിക്കാരായ മൂന്നു കുട്ടികളും അമ്മയും എറണാകുളത്തെ എന്‍എസ്ലി സദനത്തില്‍ ഒരുമാസം തുടരണം. കുട്ടികളുടെ പിതാവിന് ഇവരെ കാണുന്നതിന് തടസമില്ല.

കുട്ടികളുടെ കൌണ്‍സിലിങ് തുടരാനും കോടതി നിര്‍ദ്ദേശം നല്‍കി. മൊബൈല്‍ ഉപയോഗത്തിനും വിലക്കുണ്ട് കുട്ടികളുടെ പഠിപ്പു ഉപേക്ഷിച്ചു എറണാകുളത്തെ വീട് വിട്ട് മധുക്കര ധ്യാന കേന്ദ്രത്തില്‍ താമസമാക്കുകയായിരുന്നു അമ്മയും മക്കളും. തുടര്‍ന്ന് ഭര്‍ത്താവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ കുട്ടികളെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കാക്കനാട്ടേ കേന്ദ്രത്തില്‍ വച്ച്‌ പീഡനത്തിന് ഇരയായി എന്ന് കുട്ടികള്‍ മൊഴി നല്‍കിയത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കുട്ടികളെ വൈദ്യ പരിശോധനയ്ക്കും മനശ്സ്ത്രജ്ഞന്റെ പരിശോധനയ്ക്കും വിധേയരാക്കിയിരുന്നു.

പെണ്‍കുട്ടികള്‍ ചെന്നെത്തിയ കോയമ്പത്തൂര്‍ മധുക്കര ഉണ്ണീശോ ഭവന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച്‌ കുട്ടികളെ ബ്രെയിന്‍വാഷ് നടത്തിയെന്ന് പോലിസ് സംശയിക്കുന്നതായി കോടതിയെ അറിയിച്ചിട്ടുണ്ട്. കോയമ്പത്തൂരിലെ ധ്യാനകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ ദുരൂഹതയുണ്ട്. നേരത്തെ ക്രിസ്ത്യന്‍ സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട സെബാസ്റ്റ്യന്‍ കുണ്ടംകുളം ആണ് ധ്യാനകേന്ദ്രം നടത്തുന്നത്. സമാന്തര സഭ പോലെ പ്രവര്‍ത്തിക്കുന്ന ധ്യാനകേന്ദ്രത്തിനെതിരെ വിശദമായ അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button