Latest NewsKerala

കോൺഗ്രസ്സിന്റെ അവഗണനയ്‌ക്കെതിരെ രാജ് മോഹൻ ഉണ്ണിത്താൻ പരസ്യമായി രംഗത്ത്

കൊച്ചി: തന്നെ പതിറ്റണ്ടുകളായി തഴയുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രാജ്മോഹന്‍ ഉണ്ണിത്താന്‍ പരസ്യമായി രംഗത്ത്. അനര്‍ഹര്‍ക്ക് അവസരങ്ങളും ആനുകൂല്യങ്ങളം നല്‍കുമ്പോഴും തന്നെ കോൺഗ്രസ് തഴയുകയാണെന്നാണ് രാജ് മോഹൻ ഉണ്ണിത്താന്റെ പരാതി. മകനെ പാര്‍ട്ടി അവവഗണിക്കുന്നതില്‍ മനം നൊന്ത് തന്റെ അമ്മ സ്വയം മരിക്കുകയായിരുന്നുവെന്ന് രാജ്മോഹന്‍ പറഞ്ഞു. എനിക്ക് അര്‍ഹമായ പലതും മറ്റുള്ളവര്‍ക്കു കിട്ടുന്നത് കണ്ട് അമ്മ വിഷമിച്ചിരുന്നു. എന്താണ് എനിക്ക് കിട്ടാത്തതെന്ന് ചോദിച്ചിരുന്നു.

“ഞാന്‍ ജീവിച്ചിരിക്കുന്നതിനാലാണ് നിനക്കൊന്നും കിട്ടാത്തതെന്നും ഞാന്‍ മരിച്ചാല്‍ കിട്ടുമെന്നും എനിക്കത് കാണാന്‍ യോഗമില്ലെന്നും പറഞ്ഞ് അമ്മ സ്വയം മരണം വരിക്കുകയായിരുന്നു,”വെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു.ഒരു ചാനൽ ചർച്ചക്കിടെയാണ് രാജ് മോഹൻ ഉണ്ണിത്താൻ മനസ്സ് തുറന്നത്. ഞാന്‍ ബിജെപിക്കും സിപിഎമ്മിനുമെതിരേ അതിശക്തമായി പറയുന്നു. പക്ഷേ, എന്നെ ഏറ്റവും ആക്രമിച്ചത് കോണ്‍ഗ്രസാണ്. തിരുവനന്തപുരത്ത് എന്നെ തല്ലിയതാരാ, ഉടുമുണ്ട് ഉരിഞ്ഞതാരാ- കോണ്‍ഗ്രസാണ്.

കൊല്ലത്ത് എന്നെ ചീമുട്ടയെറിഞ്ഞതും കോണ്‍ഗ്രസുകാരാണ്. എനിക്കെതിരേ ഉണ്ടായ ആക്രമണങ്ങളെല്ലാം കോണ്‍ഗ്രസുകാര്‍ നടത്തിയതാണ്. ഒരിക്കല്‍ കോടിയേരിയെ വിമര്‍ശിച്ചതിന് റെയില്‍വേ സ്റ്റേഷനില്‍ സിപിഎംകാര്‍ ആക്രമിച്ചു. മറ്റൊരിക്കല്‍ പിണറായി വിജയനെയും സൂഫിയ മദനിയേയും വിമര്‍ശിച്ചതിന് സിപിഎംകാര്‍ മഞ്ചേരിയില്‍ ആക്രമിച്ചു. മറ്റെല്ലാ സംഭവങ്ങളിലും കോണ്‍ഗ്രസുകാരാണെന്നെ ഉപദ്രവിച്ചത്,’ ഉണ്ണിത്താന്‍ പറഞ്ഞു.അസ്വസ്ഥയായ മാതാവായിരുന്നു എന്റെ അമ്മ.

കോണ്‍ഗ്രസുകാര്‍ എന്നെ തഴഞ്ഞു, പീഡിപ്പിച്ചു, ആക്രമിച്ചു. എന്നിട്ടും ഞാന്‍ ആ പാര്‍ട്ടിക്കു വേണ്ടി സേവനം ചെയ്യുന്നു. എന്റെ മക്കള്‍ എന്നോട് ചോദിച്ചിട്ടുണ്ട്, നാണമില്ലേ അച്ഛന് ചാനല്‍ ചര്‍ക്കളില്‍ പോയി ഈ പാര്‍ട്ടിക്കു വേണ്ടി വാദിക്കാനെന്ന്,” ഉണ്ണിത്താന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button