Kerala

പയ്യന്നൂർ സംഘർഷം; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിജെപി

കണ്ണൂർ: പയ്യന്നൂർ സംഘർഷത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിജെപി. മേഖലയിൽ രാഷ്ട്രീയ സംഘർഷം ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നാണ് ബിജെപിയുടെ വാദം. ബിജെപി സംസ്ഥാന സെൽ കോ–ഓർഡിനേറ്റർ കെ.രഞ്ജിത്ത്, ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് എന്നിവരാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പയ്യന്നൂരിൽ ആർഎസ്എസ് ആക്രമിച്ചെന്ന പേരിൽ സിപിഎം പ്രവർത്തകൻ ഡി.ഷിനുവിനെ (30) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.‌ തുടർന്ന് ഈ ആക്രമണത്തിനു പ്രതികാരമെന്ന പേരിൽ ആർഎസ്എസ് പ്രവർത്തകൻ രജിത്തിനെ ആക്രമിച്ചു. ആരും ആക്രമിച്ചിട്ടില്ല എന്നാണു വിശദമായ ചോദ്യം ചെയ്യലിൽ ഷിനു പൊലീസിനോടു വ്യക്തമാക്കിയത്.

also read: കണ്ണൂർ കൊലപാതകങ്ങൾ ; നടപടിയുമായി ഗവർണർ

സംഭവമുണ്ടായ സമയം മുതൽ സിപിഎമ്മിന്റെ സൈബർ പോരാളികൾ പ്രത്യാക്രമത്തിന് ആഹ്വാനം ചെയ്തു പ്രചാരണം തുടങ്ങിയിരുന്നു. രജിത്തിന്റെ മൂന്നു പവൻ മാലയും അക്രമികൾ പൊട്ടിച്ചെടുത്തായി പരാതിയുണ്ട്. രജിത്തിനെ ആക്രമിച്ച ശേഷമായിരുന്നു ബിജെപിയുടെ പയ്യന്നൂർ ഓഫിസിനു നേരെ ബോംബേറുണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button