ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ചൊവ്വാഴ്ച രാത്രി മുഴുവന്‍ പാകിസ്താന് നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് പേര് കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. ജമ്മു, സാംബ, കത്തുവ ജില്ലകളിലാണ് വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന് ആക്രമണം നടത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന ആക്രമണം ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പലയിടത്തും കന്നുകാലികള്‍ കൂട്ടം തെറ്റി നടക്കുന്നുണ്ട്.
രൂക്ഷമായി തുടരുന്ന പാകിസ്താന് ആക്രമണത്തിന് തിരിച്ചടി നല്‍കുന്നുണ്ടെന്ന് അതിര്‍ത്തി രക്ഷാ സേന അറിയിച്ചു.ഇതുവരെ 40,000 പേരാണ് സുരക്ഷിത താവളങ്ങള്‍ തേടിപ്പോയത്. ഇതില്‍ ചിലര്‍ പുനരധിവാസ കേന്ദ്രങ്ങളിലും മറ്റുള്ളവര്‍ ബന്ധുക്കളുടെ വീടുകളിലേക്കുമാണ് പോയത്. മിക്ക വീടുകളിലും മോഷണസാധ്യത കണക്കിലെടുത്ത് ഒരാളെങ്കിലും താമസിക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു
Post Your Comments