കോഴിക്കോട് : കേരളത്തില്‍ നിപാ വൈറസ് പടരുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ചു വരികയാണ്. ഇതിനോടകം തന്നെ 13 പേര് നിപാ വൈറസ് ബാധിച്ചു മരിച്ചു. 22 പേര് സമാന ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിപായ്ക്കെതിരെ മരുന്നുകളും സംസ്ഥാനത്ത് എത്തിച്ചു കഴിഞ്ഞു. റിബ വൈറിനെന്ന രണ്ടായിരം ഗുളികകളാണ് കേരളത്തില്‍ എത്തിച്ചത്. ഏണ്ണായിരം ഗുളിക കൂടി നാളെ എത്തിക്കും എന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു.
ഡോസ് കൂടിയാല്‍ ദൂഷ്യഫലങ്ങളുണ്ടാകുന്നതാണ് ഈ മരുന്ന് എന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി കഴിഞ്ഞു. ഡോസ് അമിതമായാല്‍ കിഡ്നിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. മലപ്പുറം ജില്ലയില്‍ രോഗലക്ഷണം കണ്ടെത്തിയവര്‍ക്കെല്ലാം വൈറസ് ബാധയുണ്ടായത് കോഴിക്കോട് നിന്നാണ് എന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. നിപ്പ വൈറസ് ബാധയേ തുടര്‍ന്നു മരിച്ച മലപ്പുറത്തുകാരായ മൂന്നു പേരുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരും നിരീക്ഷണത്തിലാണ്.
Post Your Comments