മനാമ•കേരളത്തിലെ നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബഹ്റൈൻ പൗരൻമാരോട് ആവശ്യപ്പെട്ടു. മുംബൈയിലെ ബഹ്‌റൈന്‍ കോണ്‍സുലേറ്റ് ആണ് ട്വിറ്ററിലൂടെ നിര്‍ദ്ദേശം നല്‍കിയത്.
അതേസമയം, നിപ വൈറസിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ സന്ദർശിക്കുന്ന പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരത്തെ കേരള യു.എ ഇ കോണ്‍സുലേറ്റ് യു.എ.ഇ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇന്ത്യൻ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും യു.എ.ഇ പൗരൻമാരോട് നിർദേശിച്ചിട്ടുണ്ട്.
അടിയന്തര ഘട്ടങ്ങളില്‍ പൗരന്മാര്‍ക്ക് 00919087777737 എന്ന നമ്പരില്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടുകയോ യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന്റെ കോള്‍ സെന്ററില്‍ (80044444) ബന്ധപ്പെട്ട് തവാജുദി സേവനത്തിനായി രജിസ്റ്റര്‍ ചെയ്യാമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
Post Your Comments