ഭോപ്പാല്‍: അഞ്ചാം ക്ലാസുകാരിയെ ഇളയച്ഛനും കൂട്ടരും ചേർന്ന് പീഡനത്തിനിരയാക്കിയത് ഒരു വർഷത്തോളം. ശരീരഭാഗങ്ങളിൽ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടി 12വയസുള്ള കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് പീഡനകഥ പുറത്തറിഞ്ഞത്. മധ്യപ്രദേശിലെ സാകേത് നഗറിലാണ് സംഭവം. പെൺകുട്ടി വിവരം വീട്ടിൽ പറയുകയും പെൺകുട്ടിയുടെ അമ്മ കുട്ടിയിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയുമായിരുന്നു. മാതാപിതാക്കളും സഹോദരങ്ങളും ഇല്ലാതായതോടെ ഒരു വര്‍ഷത്തിലേറെയായി പെണ്‍കുട്ടി ഇളയച്ഛനും ഭാര്യയ്ക്കുമൊപ്പമാണ് താമസിച്ചുവന്നിരുന്നത്.
ALSO READ: പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; കാമുകനും കൂട്ടാളികളും പിടിയിൽ
ഇവര്‍ക്കൊപ്പം താമസമാക്കിയ നാള് മുതല്‍ ഇളയച്ഛന് പെൺകുട്ടിയെ പീഡിപ്പിച്ചുവന്നിരുന്നു. ഒരു ദിവസം ആളൊഴിഞ്ഞ പ്രദേശത്തെ ഒരു കെട്ടിടത്തില്‍ വച്ച് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുന്നത് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളും കണ്ടിരുന്നു. ഇതേതുടര്‍ന്ന് ഇക്കാര്യം പറഞ്ഞ് ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് സ്ഥലം എ.എസ്.പി രശ്മി മിശ്ര പറഞ്ഞു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു.
Post Your Comments