ഗാസിയാബാദ്: 15കാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ കാമുകനും കൂട്ടുകാരും പിടിയിൽ.അഞ്ചു മാസങ്ങൾക്ക് മുൻപ് ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം ഉണ്ടായത്.
പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കരിമ്പ് തോട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
ALSO READ: നാലുമാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ
കേസിലെ ഒന്നാം പ്രതി സുമിത് പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇയാൾ പെൺകുട്ടിയെ
വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഡിസംബര്‍ 26ന് പ്രതിയുടെ ആവശ്യപ്രകാരം പെണ്‍കുട്ടി ഇറങ്ങി ചെല്ലുകയായിരുന്നു. ശേഷം സ്വന്തം വീട്ടില്‍ വെച്ച് പെണ്‍കുട്ടിയെ സുമിത് പീഡനത്തിനിരയാക്കി. പിറ്റേ ദിവസം സുഹൃത്തുക്കളെയും വിളിച്ചു വരുത്തി. ജനുവരി 9 വരെ പ്രതികൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
മീററ്റിന് സമീപം കരിമ്പ് പാടത്തുവെച്ച് പെൺകുട്ടിയെ ഷാള്‍ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലൂടെ കാര്‍ കയറ്റുകയും ചെയ്തു. ജനുവരി 12നാണ് തോട്ടത്തിൽ നിന്ന് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.
Post Your Comments