Latest NewsIndiaNews

മെട്രോ ട്രെയ്‌നിനു മുന്‍പില്‍ ചാടിയ യുവാവിന് സംഭവിച്ചത് : വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: മെട്രോ ട്രെയ്‌നിനു മുന്‍പില്‍ യുവാവ് കാട്ടിയത് കണ്ട് ഞെട്ടി ലോകം. സംഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്. ഡല്‍ഹി മെട്രോ സ്‌റ്റേഷനിലാണ് സംഭവം. ട്രാക്ക് മുറിച്ച് കടന്നു പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ യുവാവ് ശ്രമിക്കുന്നതാണ് വീഡിയോ. എന്നാല്‍ വീഡിയോ അവസാനം വരെ കണ്ടവര്‍ ശരിക്കും ആശ്വസിച്ചു. ട്രെയിന്‍ ഡ്രൈവര്‍ കൃത്യമായി ഇടപെട്ടതുകൊണ്ട് ഇയാള്‍ക്ക് കിട്ടിയത് സ്വന്തം ജീവനാണ്.

ശാസ്ത്രി നഗര്‍ സ്റ്റേഷനിലാണ് സംഭവം. യുവാവ് ട്രാക്കിന് കുറുകെ നടന്ന് പ്ലാറ്റ് ഫോമിലേക്ക് കയറാന്‍ തുടങ്ങിയപ്പോഴാണ് ട്രെയിന്‍ ഓടാന്‍ തുടങ്ങിയത്. ഇതിനിടയില്‍ പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ട്രാക്കിലേക്ക് വീഴുകയും ചെയ്തു. ഡ്രൈവര്‍ ഉടന്‍ ബ്രേക്കിട്ടത്‌കൊണ്ട് ഇയാള്‍ക്ക് ജീവന്‍ തിരിച്ച് കിട്ടുകയായിരുന്നു. മയുര്‍ പട്ടേല്‍ എന്ന യുവാവിനെ ട്രാക്കിലിറങ്ങിയതിന് പിടികൂടിയെങ്കിലും പിഴയടച്ച ശേഷം വിട്ടു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രമുഖ വാര്‍ത്താ ഏജന്‍സി വഴിയാണ് പുറം ലോകമറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button