ന്യൂഡല്‍ഹി : കോഴിക്കോടും മലപ്പുറത്തുമായി 11 പേരുടെ മരണത്തിന് ഇടയാക്കിയ നിപ വൈറസ് ബാധയില്‍ പരിഭ്രാന്തി വേണ്ടെന്നും വൈറസ് നിയന്ത്രണ വിധേയമാക്കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. അസുഖം പൂര്‍ണ്ണമായും പ്രദേശത്ത് നിന്നാണ് വന്നതെന്നും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞുവെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധന് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മരണപ്പെട്ടവരുമായി ഏറെതങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരില്‍ നിന്നും ഏഴ് സാമ്പിളുകളായിരുന്നു നിപ ബാധ ഉണ്ടോ എന്നറിയാന്‍ പരിശോധനയ്ക്ക് വച്ചിരുന്നത്. ഇതില്‍ അഞ്ചുപേരിലും നെഗറ്റീവാണ്. രണ്ടെണ്ണത്തിന്റെ ഫലം പുറത്തു വന്നിട്ടില്ല.
Post Your Comments