![vijayan peringod passed away](/wp-content/uploads/2018/05/vijayan-peringod.png)
പാലക്കാട്: നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തേത്തുടര്‍ന്നായിരുന്നു അന്ത്യം. സിനിമാ രംഗത്ത് പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ആയി തുടക്കം കുറിച്ച അദ്ദേഹം പിന്നീട് അഭിനയ രംഗത്തേക്കും കടന്നു. 40ലേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1983ല്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത അസ്ത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നത്.
also read: പ്രമുഖ ഗായകന്‍ അന്തരിച്ചു
ശേഷം സത്യന്‍ അന്തിക്കാട്, ലാല്‍ജോസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായി മാറുകയായിരുന്നു അദ്ദേഹം. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശ മാധവന്‍, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, കഥാവശേഷന്‍, അച്ചുവിന്റെ അമ്മ, വടക്കുന്നാഥന്‍, സെല്ലൂലോയ്ഡ്, തുടങ്ങിയസിനിമകളിലെ അദ്ദേഹത്തിന്റെ കഥാപാത്രം ശ്രദ്ദേയമായിരുന്നു.
Post Your Comments