കാഞ്ഞങ്ങാട്•സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ ഭാര്യ പണവും സ്വര്‍ണവുമായി ഒളിച്ചോടി. കാഞ്ഞങ്ങാട്ടെ തമ്പുരാട്ടി ഫൈനാന്‍സ് ഉടമയും ആവിക്കര എന്‍ കെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ സന്തോഷിന്റെ ഭാര്യ യോഗിത (34) യാണ് അഞ്ച് ലക്ഷം രൂപയും 12 പവന്‍ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ ആശുപത്രിയില്‍ പോകുന്നു എന്ന് പറഞ്ഞാണ് യോഗിത വീട്ടില്‍ നിന്നിറങ്ങിയത്. പത്ത് വയസുള്ള മകളെ വീട്ടിലാക്കിയാണ് യോഗിത പോയത്. ഏറെ വൈകിട്ടും യോഗിത തിരിച്ചെത്താതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് അലമാരയില്‍ നിന്ന് 12 പവനും അഞ്ച് ലക്ഷം രൂപയും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
ഭര്‍ത്താവ് സന്തോഷ് ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ മൊബൈല്‍ ഫോണ്‍ ഗുജറാത്തില്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments