International

സ്ത്രീകളുടെ സുരക്ഷ ; മികച്ച നേട്ടം കൈവരിച്ച് ഈ ഗൾഫ് രാജ്യം

ദുബായ് ; സ്ത്രീകൾക്ക് ഏറെ സുരക്ഷിതമായ മദ്ധ്യപൂർവേഷ്യന്‍(മിഡില്‍ ഈസ്റ്റ് ) രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ മുൻപന്തിയിൽ. ന്യൂ വേൾഡ് വെൽത്ത് പുറത്തു വിട്ട പട്ടികയിലാണ് സുപ്രധാന നേട്ടം യുഎഇ കൈവരിച്ചത്. അടുത്ത പത്തു വർഷത്തിനുള്ളിൽ രാജ്യത്തെ സമ്പത്ത് വർദ്ധിക്കുന്നതിൽ ഇത് സഹായിക്കുമെന്ന് ചൊവ്വാഴ്ച പുറത്തു വന്ന റിപ്പോര്‍ട്ട്‌. വ്യക്‌തമാക്കുന്നു.

ന്യൂ വേൾഡ് വെൽത്തിലെ റിസർച്ച് ഹെഡ് ആൻഡ്രൂ അമോയിൽസ് ആണ് വിവിധ രാജ്യങ്ങളിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കണക്കിന്റെ അടിസ്ഥാനത്തിൽ പഠനം നടത്തിയ ശേഷം ഈ പട്ടിക പുറത്തു വിട്ടത്. ലോകത്തെ 195 രാജ്യങ്ങളിൽ 58 രാജ്യങ്ങളിൽ മാത്രമാണ് വിശ്വസനീയമായ കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ ഉള്ളതെന്ന്. അദ്ദേഹം പറഞ്ഞു

രാജ്യാന്തര തരത്തിൽ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതത്വമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഓസ്ട്രേലിയ, മാൾട്ട, ഐസ് ലാൻഡ്, ന്യൂസിലാൻഡ്, കാനഡ, പോളണ്ട്, മൊണാക്കോ, യുഎസ്എ, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങൾ ഇടം നേടിയപ്പോൾ യൂറോപ്പ് മേഖലയിൽ മാൾട്ട, പോളണ്ട്, മൊണാക്കോ, ദ്വീപുകൾ, ഏഷ്യാ-പസിഫിക് മേഖലയിൽ ഓസ്ട്രേലിയ, ന്യൂസിലൻഡ്, ശ്രീലങ്ക, ജപ്പാൻ, ദക്ഷിണകൊറിയ ആഫ്രിക്കൻ മേഖയിൽ മൗറീഷ്യസ്, ബോഡ്സ്വാന, നമീബിയ തുടങ്ങിയ രാജ്യങ്ങളും ഈ നേട്ടം കൈവരിച്ചു.

സ്ത്രീകളുടെ സുരക്ഷയിൽ ഏറെ പിന്നിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ സോമാലിയ,സുഡാൻ,ഇറാക്ക്,സിറിയ,നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ് ഇടം തേടിയത്.

Also read ; ഷാര്‍ജയില്‍ വ്യജ ഡോക്ടര്‍ പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button