India

നക്‌സലുകളെ ചെറുക്കാന്‍ പുതിയ സംവിധാനവുമായി കേന്ദ്രസേന

ന്യൂഡല്‍ഹി: നക്‌സലുകളെ ചെറുക്കാന്‍ പുതിയ സംവിധാനവുമായി കേന്ദ്രസേന. ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ നിന്നുള്ള 189 വനിതകളുള്‍പ്പെട്ട 500 പേരടങ്ങുന്ന ആദിവാസി യുവതീയുവാക്കളെ ചേര്‍ത്ത് സിആര്‍പിഎഫ് രൂപം നല്‍കിയ ബസ്തരിയ ബറ്റാലിയന്‍ സേവനരംഗത്തിറങ്ങി. നക്‌സല്‍ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായ ബസ്തര്‍ മേഖലയില്‍ കൂടുതലായും ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് ആദിവാസി യുവതീയുവാക്കളാണ്.

അതേസമയം ജവാന്മാരുടെ ജീവനു നഷ്ടപരിഹാരം തിട്ടപ്പെടുത്താനാവില്ലെന്നും നക്‌സല്‍വിരുദ്ധ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയില്‍ കുറയാത്ത തുക നല്‍കുമെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. നക്‌സല്‍ തീവ്രവാദം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും ഛത്തീസ്ഗഡിലെ അംബികപ്പുരില്‍ ബസ്തരിയയുടെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത രാജ്‌നാഥ് സിങ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button