Technology

മിനിറ്റുകള്‍ക്കുള്ളില്‍ 100 കോടിയുടെ ഫോണുകള്‍ വിറ്റഴിച്ച് വണ്‍ പ്ലസ് 6 

മുംബൈ: മിനിറ്റുകള്‍ക്കുള്ളില്‍ 100 കോടിയുടെ ഫോണുകള്‍ വിറ്റഴിച്ച് വണ്‍ പ്ലസ് 6. വെറും പത്ത് മിനുട്ടിനുള്ളിലാണ് 100 കോടിയുടെ ഫോണുകള്‍ വിറ്റഴിച്ച് ഇന്ത്യന്‍ മാര്‍ക്കറ്റിനെ അത്ഭുതപ്പെടുത്തിയത്. കഴിഞ്ഞ വാരം പുറത്തിറക്കിയ വണ്‍പ്ലസ് 6 പ്രിവ്യൂ സെയിലിലാണ് അത്ഭുതനേട്ടം നടത്തിയത്. മെയ് 21ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു പ്രിവ്യൂസെയില്‍ നടന്നത്. വണ്‍പ്ലസിന്റെ ഇന്ത്യന്‍ സൈറ്റ് വണ്‍പ്ലസ്.ഇന്‍, ആമസോണ്‍.ഇന്‍ എന്നിവിടങ്ങളിലായിരുന്നു വില്‍പ്പന.

ഫോണിന്റെ ഓപ്പണ്‍ സെയില്‍ ചോവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണി മുതല്‍ ആരംഭിച്ചിട്ടുണ്ട്. ആമസോണ്‍ ഇന്ത്യയില്‍ മികച്ച ഓഫറുകള്‍ക്ക് ഒപ്പമാണ് ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. 6.28 ഇഞ്ച് എഎംഒഎല്‍ഇഡി സ്‌ക്രീന്‍ ആണ് വണ്‍പ്ലസ് 6ന് ഉള്ളത്. സ്‌ക്രീന്‍ റെസല്യൂഷന്‍ 2280×1080 പിക്‌സലാണ്. ഇത് നേരത്തെ ഇറങ്ങിയ വണ്‍പ്ലസ് 5-ടിക്ക് തുല്യമാണെങ്കിലും. നോച്ച് ഡിസേപ്ലേയുടെ ആനുകൂല്യത്തില്‍ കൂടുതല്‍ സ്‌ക്രീന്‍ വലിപ്പം വണ്‍പ്ലസ് 6ന് ലഭിക്കുന്നുണ്ട്.

റാംശേഷിയിലാണ് വണ്‍പ്ലസ് 6ന്റെ മറ്റൊരു പ്രധാനപ്രത്യേകത 8ജിബി റാം ആണ് വണ്‍പ്ലസ്6 128 ജിബിക്ക് വാഗ്ദാനം നല്‍കുന്നത്. 6ജിബി റാം പതിപ്പും ഇറങ്ങുന്നുണ്ട്. മെമ്മറി ശേഷിയുടെ അടിസ്ഥാനത്തില്‍ രണ്ട് മോഡലുകളാണ് വണ്‍പ്ലസ് 6 ന് ഉള്ളത്. 8ജിബി/128 പതിപ്പും, 8ജിബി/256 പതിപ്പും. മിറര്‍ ബ്ലാക്ക്, മിഡ്‌നൈറ്റ് ബ്ലാക്ക്, സില്‍വര്‍ വൈറ്റ് നിറങ്ങളിലാണ് ഫോണ്‍ മാര്‍ക്കറ്റില്‍ എത്തുന്നത്. മെറ്റല്‍ ബോഡി ഉപേക്ഷിച്ച് ഗ്ലാസ് ബോഡിയിലേക്ക് എത്തുമ്പോള്‍ പ്രധാനമായും മുന്‍നിരഫോണുകളില്‍ കാണുന്ന അപ്‌ഡേഷന്‍ വയര്‍ലെസ് ചാര്‍ജിംഗ് നല്‍കും എന്നതാണ് എന്നാല്‍ തല്‍ക്കാലം ആ ഫീച്ചര്‍ വണ്‍പ്ലസ് 6ല്‍ ഇല്ല. 3,300 എംഐച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി.

16എംപി മുന്‍ ക്യാമറയാണ് ഫോണിനുള്ളത്. പിന്നില്‍ ഇരട്ട ക്യാമറ സംവിധാനം നല്‍കിയിരിക്കുന്നു. 16എംപി ആര്‍ജിബി ക്യാമറയും, ബൊക്കെ ഇഫക്ടോടെയുള്ള 20എംപി ക്യാമറയും. 4കെ വീഡിയോ ഷൂട്ട് ചെയ്യാന്‍ സാധിക്കുന്ന ക്യാമറകളാണ് ഇവ. സെക്കന്റില്‍ 60 ഫ്രൈംവരെ 4കെ ഷൂട്ട് സാധ്യമാണ്. പ്രോട്രിയേറ്റ് മോഡ് എന്ന ജനപ്രിയ സംവിധാനത്തോട് ഒപ്പം സെല്‍ഫി പ്രോട്രിയേറ്റ് സംവിധാനവും ഇത്തവണ വണ്‍പ്ലസ് അവതരിപ്പിക്കുന്നുണ്ട്.

ഫോണിന്റെ 6ജിബി റാം 64 ജിബി പതിപ്പിന് 34,999 രൂപയാണ് വില. 8ജിബി 128 ജിബി പതിപ്പിന് 39,999 രൂപയാണ് വില. ഈ ഫോണുകള്‍ മിഡ്‌നൈറ്റ്, മിറര്‍ ബ്ലാക്ക് നിറങ്ങളില്‍ ലഭിക്കും. അതേ സമയം വണ്‍പ്ലസ് മാര്‍വല്‍ ആവഞ്ചേര്‍സ് എഡിഷന്‍ 256 ജിബി മെമ്മറി ശേഷിയും 8 ജിബി റാം ശേഷിയിലുമാണ് ഇറങ്ങുന്നത്. ഇതിന്റെ വില 44,999 രൂപയാണ്.
.

shortlink

Related Articles

Post Your Comments

Related Articles


Back to top button